Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Darwin Church

Australia and Oceania

ഡാ​ർ​വി​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്കം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വും. ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ക​ർ​മ​ങ്ങ​ൾ, രാ​വി​ലെ 9.30ന് ​കു​രു​ത്തോ​ല വി​ത​ര​ണം പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.

തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വി.​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പു​ത്ത​ൻ​പാ​ന വാ​യ​ന​യും ന​ട​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് പെ​സ​ഹ വ്യാ​ഴം ശു​ശ്രൂ​ഷ​ക​ൾ, വൈ​കു​ന്നേ​രം ആ​റി​ന് കാ​ല് ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​ഘോ​ഷ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും.

ഏ​പ്രി​ൽ മൂ​ന്നി​ന് ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ, രാ​വി​ലെ എ​ട്ടി​ന് പീ​ഡാ​നു​ഭ​വ ച​രി​ത്ര വാ​യ​ന, ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി, കു​രി​ശു ചും​ബി​ക്ക​ൽ, നേ​ർ​ച്ച ക​ഞ്ഞി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​ത്ത​ൻ തി​രി വെ​ഞ്ച​രി​പ്പ്, പു​ത്ത​ൻ വെ​ള്ളം വ​ഞ്ചി​രി​പ്പ്, ഞാ​ന സ്നാ​ന വൃ​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.

ഉ​യി​ർ​പ്പ് തി​രു​ക​ർ​മ​ങ്ങ​ൾ ഏ​പ്രി​ൽ നാ​ലി​ന് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന എ​ന്നി​വ.

വി​കാ​രി ഫാ. ​ഡോ. ജോ​ൺ പു​തു​വ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ്, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up